കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു.. ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്.. യാത്രക്കാർ പെരുവഴിയിൽ…

കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം.എന്നാൽ തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറയുന്നത്.സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു.

ആലുവയിൽ നിന്നും മാളയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ താക്കോലാണ് യുവാവ് ഊരിയെറിഞ്ഞത്. മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്.
സംഭവശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീർപ്പാക്കാൻ യുവാവ് മാള ഡിപ്പോയിൽ എത്തിയെങ്കിലും ജീവനക്കാർ മാപ്പ് നിഷേധിച്ചു. ഡ്രൈവർക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടായി എന്നാണ് ജീവനക്കാർ പറയുന്നത്.ഒരു ആഴ്ച മുമ്പ് നടന്ന സംഭവത്തിലാണ് കേസെടുത്തത്.

Related Articles

Back to top button