ജീവനക്കാരെ കത്തികാട്ടി ഭയപ്പെടുത്തി.. ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ കടന്നുകളഞ്ഞു…
ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു. ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയ ശേഷമാണ് കൊച്ചി കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില് ശക്തമാക്കിയിട്ടുണ്ട്.
രാത്രി 8 മണിയോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ജീവനക്കാരാണ് സംഭവം പോലീസിൽ അറിയിച്ചത്.കുട്ടികള്‍ ഒളിച്ചിരിക്കാനിടയുള്ള എല്ലായിടത്തും തിരച്ചില്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.