പ്രണയനൈരാശ്യം.. കൂട്ടുകാരിക്കൊപ്പം അച്ചൻകോവിൽ ആറ്റിൽ ചാടി.. ഒടുവിൽ പെൺകുട്ടികളെ ഫയർഫോഴ്സ്….

ഇന്ന് വൈകീട്ട് പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളെ രക്ഷിച്ച് ഫയർഫോഴ്‌സ്. പത്തനംതിട്ട മറൂർ ഭാഗത്താണ് വൈകിട്ട് 7.30 ഓടെ 21 ഉം 15 ഉം വയസുള്ള പെൺകുട്ടികൾ ആത്മഹത്യചെയ്യാനായി ആറ്റിലേക്ക് ചാടിയത്. പൂങ്കാവ് സ്വദേശിനികളാണ് ഇരുവരും.

വീഴചയിൽ വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്ന പെൺകുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.പ്രണയനൈരാശ്യത്തെ തുടർന്ന് കൂട്ടുകാരിയുമൊത്ത് ജീവനൊടുക്കാൻ തീരുമാനിക്കയായിരുന്നു പെൺകുട്ടി. ഇരുവരെയും ആശുപത്രിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button