ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ പെരിയാറിലേക്ക് മാറ്റി…പേവിഷബാധ വാക്‌സിൻ നൽകിയ ശേഷം തുറന്നുവിടും…

ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റി. നായ ഒപ്പം ഉണ്ടായിരുന്നതിനാല്‍ പേ വിഷബാധ വാക്‌സിന്‍ ഉള്‍പ്പെടെ എടുത്തിട്ടാകും കടുവയെ തുറന്നുവിടുക. ഇന്ന് രാവിലെയായിരുന്നു മയിലാടുംപാറയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ വീണത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഇവിടെ കടുവയുടെ സാന്നിധ്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സണ്ണിയെന്ന ആളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. തോട്ടത്തിലെ ചവറുംമറ്റും തട്ടുന്നതിനായി ഉണ്ടാക്കിയ കുഴിയായിരുന്നു ഇത്. കുഴിയില്‍ കടുവയ്‌ക്കൊപ്പം ഒരു നായയും ഉണ്ടായിരുന്നു.

Related Articles

Back to top button