ആശ്വാസത്തിൽ സ്വർണാഭരണ പ്രേമികൾ, പവന് ഇന്ന് എത്ര നൽകണം?…

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിലുണ്ടായത്. പവന് ഇന്നലെ ഒറ്റ ദിവസംകൊണ്ട് 1200 രൂപയാണ് കുറഞ്ഞത്. വിവാഹ വിപണിയിലെയടക്കം ഉപഭോക്താക്കൾക്ക് സ്വർണവില കുറഞ്ഞത് ആശ്വസമാണ്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71840 രൂപയാണ്.

ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്

Related Articles

Back to top button