ചിപ്‌സ് പായ്ക്കറ്റില്‍ ഹൈബ്രിഡ് കഞ്ചാവ്.. യുവതി പിടിയിൽ….
3 കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് ശനിയാഴ്ച യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ നിന്നാണ് പിടികൂടിയത്.
മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്. പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.6 ചിപ്‌സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.