കോട്ടയത്ത് അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങി….വിരമിച്ച അധ്യാപകന്‍ പിടിയില്‍…

കൊച്ചി: അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാൾ പിടിയിലായത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്.

സെക്രട്ടറിയേറ്റിലെ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

Related Articles

Back to top button