ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.. ഇവാഞ്ചിലിക്കൽ സഭയുടെ ബിഷപ്പ് അറസ്റ്റിൽ…

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തു. ബിഷപ്പ് അറസ്റ്റിൽ. മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവാഞ്ചിലിക്കൽ സഭയുടെ ബിഷപ്പാണ് അറസ്റ്റിലായത്.മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാൾ കബളിപ്പിച്ചത്. യുവാവിൽ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി നൽകിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതി കസ്റ്റഡിയിലെടുത്തത്. ഇയാ‌ൾക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണർകാട്, തൃശ്ശൂർ സ്റ്റേഷനുകളിൽ കേസുണ്ട്.

മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന പ്രതി, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്നും അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ രണ്ടരലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട് ഒന്നും അറിക്കാതെ വന്നതോടെ കുറിച്ചി സ്വദേശി പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു.

Related Articles

Back to top button