പുറത്തുനിനിന്ന് കണ്ടാൽ സാധാരണ പൂക്കട.. വിൽപന പക്ഷെ പൂവ് മാത്രമല്ല.. 420ന് വാങ്ങി 600ന് വിൽക്കുന്നത്..

വണ്ടൂർ ടൗണില്‍ പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് ഏഴര ലിറ്റർ വിദേശ മദ്യവുമായി എസ്ഐ എംആർ. സജി അറസ്റ്റ് ചെയ്തത്
നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വണ്ടൂർ പൊലീസും ഡാൻസാഫ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ പ്രതി പിടിയിലായത്. ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍.
420 രൂപ വില വരുന്ന മദ്യം 600 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്. എഎസ്ഐ, ടിബി സിനി, സീനിയർ സിപിഒ കെ. അജേഷ്, സിപിഒ സിസി രാകേഷ്, ഡാൻസാഫ് അംഗങ്ങളായ സുനില്‍ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



