തൃശ്ശൂരിൽ അമ്മയെയും മകളെയും കൊല്ലപ്പെട്ട സംഭവത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല…എന്നാൽ…
തൃശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി കോട്ടയം സ്വദേശി പ്രേംകുമാർ കാണാമറയത്ത്. കൊലപാതകം നടന്നു നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയിരിക്കുന്നത്. നാടിനെ നടുക്കിയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ചൊവ്വാഴ്ചയാണ് ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും കോട്ടയം ചങ്ങനാശ്ശേരി സ്വദേശി പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമർശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രേഖയുടെ ഭർത്താവായ പ്രേംകുമാറിനെ സംഭവത്തിന് ശേഷം കാണാതായതോടെയാണ് ഇയാളിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം പ്രേംകുമാർ രക്ഷപ്പെട്ടെന്നാണ് നിഗമനം.