5 പുരുഷന്മാരെ പീഡിപ്പിച്ചു.. 7പേർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി.. 42കാരൻ പിടിയിൽ…
5 പുരുഷന്മാരെ പീഡിപ്പിക്കുകയും 7 പേർക്ക് മനപൂർവ്വം എച്ച്ഐവി പകർത്തുകയും ചെയ്തുവെന്നാരോപിച്ച് ഒരാൾ പിടിയിൽ. ഇത് കൂടാതെ ക്ലാസ് 2 ലഹരി മരുന്നായ ജിഎച്ച്ബി വിതരണം ചെയ്തതിനെതിരെയും ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. വാഷിങ്ടണിൽ ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്.
നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഇയാളെ ഹാജരാക്കും.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ആഡം ഹാളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ പേരുകളും ഐഡന്റിറ്റിയും രഹസ്യമായി സൂക്ഷിക്കുമെന്ന് നോർത്തുംബ്രിയ പൊലീസ് ആവർത്തിച്ചു.