തമാശ കാര്യമായി, അഭിഷേക് കാലിൽ വെടിവെച്ചു.. ഹെയര്‍ സ്റ്റെെലിസ്റ്റ് ആലിം ഹക്കീം…
‘ദസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് ഹൈയർ സ്റ്റൈൽ മോശമായാൽ കാലിൽ വെടിവെക്കുമെന്ന് അഭിഷേക് ബച്ചൻ തമാശയായി പറഞ്ഞിരുന്നുവെന്നും പിന്നീട് അദ്ദേഹം പ്രോപ് ഗണ്‍ ഉപയോഗിച്ച് വെടിവെച്ചുവെന്നും പറയുകയാണ് ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കീം. സെറ്റിലുണ്ടായിരുന്ന പ്രോപ് ഗൺ ഉപയോഗിച്ച് നിലത്തേക്ക് വെടിവെച്ചപ്പോൾ അബദ്ധത്തിൽ ഒരു ബുള്ളറ്റ് തന്റെ കാലിൽ കൊണ്ടതാണെന്നും ഇതേ തുടർന്ന് പത്ത് ദിവസം നടക്കാൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കാനഡയിൽ വെച്ച് ദസ് എന്ന സിനിമയിൽ എല്ലാവരുടെയും മുടി ഞാൻ ഒരുക്കുകയായിരുന്നു. ചില കാരണങ്ങളാൽ അനുഭവ് സിൻഹയുടെ എല്ലാ അസിസ്റ്റന്റുമാർക്കും അസുഖം വന്നു. എന്നെ പകരം നിർത്തി. ഞാൻ അഭിഷേക് ബച്ചന്റെ അസിസ്റ്റന്റായി. ഞാൻ അഞ്ച് ദിവസം ആ ജോലി ചെയ്തു. അവരുടെ മുടി ചെയ്യുകയും ഷോട്ടുകൾക്കിടയിൽ കണ്ടിന്യൂവിറ്റി നിലനിർത്തുകയും ചെയ്യുമായിരുന്നു.അഭിഷേക് പറഞ്ഞു, ‘ആലിം, മുടി ഒരുക്കുന്നതിനിടയിൽ നീ സീൻ കണ്ടിന്യൂവിറ്റി തെറ്റിച്ചാൽ, ഞാൻ നിന്റെ കാലിൽ ഒരു വെടിയുണ്ട കയറ്റുമെന്ന് അദ്ദേഹം തമാശ പറഞ്ഞു. ആ സമയം അദ്ദേഹത്തിന്റെ കയ്യിൽ ഒരു പ്രോപ് ഗൺ ഉണ്ടായിരുന്നു. ഹൈയർ സ്റ്റൈൽ ചെയ്തശേഷം എനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹത്തോടുപറഞ്ഞു. അതിനുശേഷം അഭിഷേക് പ്രോപ് ഗൺകൊണ്ട് നിലത്തേക്ക് വെടിവെക്കാൻ തുടങ്ങി. ഒരു പ്രോപ് ബുള്ളറ്റ് അബദ്ധത്തിൽ എന്റെ കാലിൽ തട്ടി. നന്നായി വേദനിച്ചു. എനിക്ക് 10 ദിവസത്തേക്ക് നടക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം, മറ്റ് നടന്മാർ അഭിഷേകിനോട് പറഞ്ഞു, ‘നിന്റെ തമാശകൾ കാരണം, ഞങ്ങൾക്ക് മുടി ഒരുക്കാനും ഇപ്പോൾ ആരുമില്ലന്ന്,’ ആലിം പറഞ്ഞു.