ബെംഗളൂരു അപകടം.. ആർസിബിക്കും കെസിഎയ്ക്കും എതിരെ കേസ്.. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി….
ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തു.അഡിഷനൽ കമ്മിഷണർ, ഡപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ എന്നിവരെയും സസ്പെൻഡ് ചെയ്തു.ആര്‍ സി ബി, ഇവന്റ് മാനേജ്‌മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേന്‍, പ്രതിനിധികളെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ അറിയിച്ചു. സംഭവത്തില്‍ ജുഡീഷണല്‍ അന്വേഷണവും പ്രഖ്യാപിച്ചു.
24 മണിക്കൂറിനുള്ളില്‍ ആണ് കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ കയ്യൊഴിഞ്ഞത്.പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല എന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇന്നലത്തെ പ്രതികരണം. എന്നാല്‍ പൊലീസ് നിരുത്തരവാദിത്വപരമായി പെരുമാറിയെന്നാണ് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ബംഗളുരു പൊലീസ് കമ്മീഷണര്‍,അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, എസിപി എന്നിവരെ ഉള്‍പ്പടെ സസ്‌പെന്‍ഡ് ചെയ്തു.
അതേസമയം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും (ആർസിബി) കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.