പാസ്പോർട്ട് വിട്ടുകിട്ടണം… വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടി… ഇളവ് തേടി റാപ്പർ വേടൻ…

വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കണം. പുലിപ്പല്ല് കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാൽ വേടന് വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ റാപ്പർ വേടൻ ആവശ്യപ്പെടും.

തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. പക്ഷെ ആർഎസ്എസിൻ്റെ ഈ ഭീഷണിയെ താൻ കാര്യമാക്കുന്നില്ല. സാമൂഹ്യ മാധ്യമത്തിലൂടെ ആക്രമണം തുടരുന്നുണ്ട്.

Related Articles

Back to top button