ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം.. ബസുകൾക്ക് ഇടയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം…

ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. കോഴിക്കോട് ഫറോക്ക് മണ്ണൂരിൽ ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽ ബൈക്ക് പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയ്ക്കായിരുന്നു അപകടം.

പരുക്കേറ്റ ജ​ഗദീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദ​ഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

Related Articles

Back to top button