പടിയൂരിലെ അമ്മയുടെയും മകളുടെയും കൊലപാതകം.. ആദ്യഭാര്യയെയും കൊന്ന് കുഴിച്ചുമൂടി.. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്…

ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.
മരിച്ച രേഖയുടെ ഭര്‍ത്താവാണ് പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാര്‍. ഇയാള്‍ മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.2019 ല്‍ അന്നത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ (ഉദയംപേരൂര്‍ വിദ്യ കൊലപാതക കേസ്) പ്രേംകുമാര്‍ (45) പ്രതിയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ബന്ധപെടേണ്ടതാണെന്ന് പൊലീസ് നിര്‍ദേശിച്ചു.
ഇന്‍സ്പെക്ടര്‍ , കാട്ടൂര്‍ പൊലീസ് സ്റ്റേഷന് – 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088
ജില്ലാ പൊലീസ് മേധാവി തൃശ്ശൂര്‍ റൂറല്‍- 9497996978.
2019 ലാണ് നാടിനെ നടുക്കിയ ഉദയംപേരൂര്‍ വിദ്യ വധം. ചങ്ങനാശേരി സ്വദേശി പ്രേംകുമാർ ജോലിയോട് അനുബന്ധിച്ചാണ് ഭാര്യ വിദ്യയ്ക്കൊപ്പം കൊച്ചി ഉദയംപേരൂർ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെയാണ് ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സഹപാഠി സുനിതയെ സ്കൂൾ റീയൂണിയനിൽ പ്രേംകുമാർ വീണ്ടും കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും. ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനിതയും പ്രേംകുമാറും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്.സെപ്റ്റംബർ 20ന് വിദ്യയുമായി തിരുവനന്തപുരം പേയാടുള്ള വില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.