ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം.. കൊല്ലം സ്വദേശികളായ ആറുപേർ പിടിയിൽ…

തിരുവനന്തപുരത്ത് ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്.വര്‍ക്കലയിലെ ഒരു ബാര് ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരന്റെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ അക്രമികള്‍ വലിച്ചുകീറിയെന്നാണ് വിവരം. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെത്തി. പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.

Related Articles

Back to top button