കാട്ടുപന്നിയുടെ ആക്രമണം… വാഹനത്തെയടക്കം കുത്തിമറിച്ചിട്ടു.. പിന്നാലെ നടത്തിയ പരിശോധനയിൽ…
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വാഹനത്തെയടക്കം കുത്തിമറിച്ചതോടെ മുഖത്തും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. സാമൂഹികപ്രവർത്തകനും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസിനാണ് പരിക്കേറ്റത്.
നിലവിൽ തുടർ ചികിത്സയിലാണ്. ജവഹർകോളനി, ചിപ്പൻചിറ, കുട്ടത്തിക്കരിക്കകം തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. പ്രദേശത്ത് ചികിത്സാസഹായം ഏർപ്പെടുത്തിയും ആംബുലൻസിൽ സൗജന്യസേവനവും നൽകിവരുന്ന ഉല്ലാസ് വന്യമൃഗശല്യം ഒഴിവാക്കാനുള്ള ഇടപെടലടക്കം നടത്തുന്നയാളാണ്.