നിരോധനം മറികടന്നു.. എംഎം മണിയുടെ സഹോദരന്റെ ഹൈറേഞ്ച് സിപ് ലൈൻ നടത്തിപ്പുകാര്‍ക്കെതിരെ കേസ്…
ഇടുക്കി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈൻ നടത്തിപ്പുക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മഴയെ തുടർന്ന് ജില്ല കളക്ടർ ഏർപ്പെടുത്തിയ നിരോധനം മറികടന്നു പ്രവർത്തിച്ചതിനാണ് അടിമാലി പൊലീസ് കേസെടുത്തത്. എംഎം മണി എംഎൽഎയുടെ സഹോദരൻ എം എം ലംബോദരനാണ് സിപ് ലൈൻ നടത്തുന്നത്.
ജില്ലാ കളക്ടരുടെ ഉത്തരവ് ലംഘിച്ചതിനും ഉത്തരവ് ലംഘിക്കാൻ പ്രേരിപ്പിച്ചതിനും കേസെടുത്തു. ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസം ശക്തമായ കാറ്റും മഴയും പെയ്യുമെന്ന മുന്നറിയിപ്പിനിടെ കളക്ടറുടെ ഉത്തരവിന് വിരുദ്ധമായി സിപ് ലൈൻ പ്രവര്‍ത്തിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹൈറേഞ്ച് സിപ് ലൈൻ പ്രൊജക്ട്, ഇരുട്ടുകാനം എന്ന പേരിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്