ഇന്ത്യ സഖ്യത്തിൽ ഇനിയില്ല.. മുന്നണി വിടാൻ ആപ്.. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കും…
ഇന്ത്യ സഖ്യത്തിൽ ഇനിയില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി. സഖ്യവുമായി ഇനി സഹകരിക്കില്ലെന്നും ആപ്. സഖ്യം രൂപീകരിച്ചത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനായെന്ന് നേതൃത്വം വ്യക്തമാക്കി. ബിഹാറടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കുമെന്നും ആപ്.
അതേ സമയം, ഓപ്പറേഷൻ സിന്ദൂറിൽ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന മറ്റ് പാർട്ടികളുടെ നിലപാടിനൊപ്പം ആപ് നിന്നില്ല. ആവശ്യം പ്രത്യേകം കേന്ദ്രസർക്കാരിനെ അറിയിച്ച് നേതൃത്വം. അതിനിടെ, ഇന്ത്യ സഖ്യത്തിന്‍റെ ഭാവി ആശങ്കയിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നേരത്തെ പ്രതികരിച്ചിരുന്നു. ബിജെപിയുടേത് ശക്തമായ സംഘടന സംവിധാനമാണെന്നും ചിദംബരം പറഞ്ഞു. കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ സഖ്യത്തിന്‍റെ ഭാവി ആശങ്കയിലാണെന്ന് പി ചിദംബരമടക്കം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ആപ് സഖ്യത്തിന്റെ പ്രതികരണവുമെത്തുന്നത്.