കേസിൽ വമ്പൻ ട്വിസ്റ്റ്…. ഭർത്താവ് ചെവികടിച്ചു മുറിച്ചു, മകളുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു.. തിളച്ച ചായ ഒഴിച്ചത് ആര് ?
കോഴിക്കോട് : താമരശ്ശേരിയിൽ ഭാര്യയ്‌ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്. കേസില്‍ പ്രതിയായ ഭർത്താവ് ഭർത്താവ് തന്റെ ചെവികടിച്ചു മുറിച്ചെന്നും മകളുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചെന്നുമാണ് ഭാര്യ കക്കോടി സ്വദേശിനി ഫിനിയ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. മാദ്ധ്യമങ്ങള്‍ക്ക് മുന്നിലും ഫിനിയ ഇത് ആവര്‍ത്തിച്ചിരുന്നു.
താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിക്കെതിരെയാണ് പരാതി ഉയർന്നത്. മകൾ സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭർത്താവ് ഷാജി ആക്രമിച്ചതെന്നാണ് ഫിനിയ പറയുന്നത്.
ഇതിനു പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ഷാജി രംഗത്തെത്തി. ഭാര്യയുടെ സഹോദരിക്ക് താൻ നല്‍കിയ പണം തിരിച്ചു ചോദിച്ചിരുന്നു. ഇതിന്റെ പേരിൽ തന്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിച്ചു. ഈ സമയം തന്റെ അടുത്തുണ്ടായിരുന്ന മാതാവിനും മകള്‍ക്കും പൊള്ളലേറ്റുവെന്നും ഷാജി പറയുന്നു. മകളുടെ കൈയ്‌ക്ക് പരുക്കേറ്റത് നേരത്തെ സൈക്കിളില്‍ നിന്ന് വീണപ്പോഴാണെന്നും ഷാജി പറയുന്നു. ബാങ്കില്‍ നിന്ന് ലോണെടുത്ത് നല്‍കിയ പണം തിരികെ നല്‍കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി പറഞ്ഞു. പോലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നുമാണ് ഷാജി ആവശ്യപ്പെടുന്നത്. ശരിക്കും തിളച്ച ചായ ഒഴിച്ചത് ആരാണെന്ന അന്വേഷണത്തിലാണ് പോലീസ്.