നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്… പി വി അൻവറിൻറെ പത്രിക തള്ളി…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിൻറെ പത്രിക തള്ളി. അൻവറിന് തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാം. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്നാണ് ഭരണാധികാരി അറിയിച്ചത്. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയിരിക്കുന്നത്.