മാനദണ്ഡം പാലിച്ചില്ല… ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി…
ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. സർക്കാർ നിയമനത്തിനെതിരെ ബി അശോക് നൽകിയ ഹർജിയിലാണ് തീരുമാനം.
സർക്കാർ നടപടി നേരത്തെ ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. കേഡർ മാറ്റി നിയമിക്കുമ്പോൾ ഉദ്യോഗസ്ഥൻറെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. കൃഷിവകുപ്പിൻറെ ചുമതലയിലിരിക്കെ ആയിരുന്നു ബി അശോകനെ മാറ്റി നിയമിച്ചത്.