മേശയിലെ ആഭരണങ്ങളെടുത്തിട്ടും മതിയായില്ല.. വീട്ടമ്മയുടെ കാലിലെ പാദസരങ്ങളും കൊണ്ടുപോയി..നാദാപുരത്ത് നടന്നത്…

കോഴിക്കോട് നാദാപുരത്ത് വീട്ടിൽ മോഷണം. പുറമേരി കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് കള്ളൻ കയറിയത്. 18 പവൻ സ്വർണം കളവ് പോയി. പുലർച്ചെ മുൻവശത്തെ ജനൽവാതിൽ കുത്തി തുറന്ന് താക്കോലെടുത്ത് വീട് തുറന്നാണ് കള്ളൻ അകത്തുകയറിയത്.

മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. വീട്ടമ്മയുടെ കാലിൽ ഉണ്ടായിരുന്ന പാദസരങ്ങളും കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി. സിസിടിവി തുണി കൊണ്ട് മറച്ചാണ് കള്ളൻ മോഷണത്തിന് തുനിഞ്ഞത്. അതിനാൽ, മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടില്ല. വിരലടയാള വിദഗ്ധർ എത്തി തെളിവ് ശേഖരിക്കാൻ തുടങ്ങി. നാദാപുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Back to top button