ഐപിഎല്‍ ഫൈനല്‍ മഴയെടുത്താല്‍.. കപ്പുയർത്തുന്നത് ആരെന്നോ?.. കാരണം….
ഐപിഎല്‍ ഫൈനലിന് വേദിയാവുന്ന അഹമ്മദാബാദില്‍ ഇന്ന് ചെറിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ അല്പനേരം തടസ്സപ്പെടുത്തിയാലും മത്സരം പൂര്‍ത്തിയാക്കാന്‍ അധികമായി രണ്ട് മണിക്കൂര്‍ ലഭിക്കും. പൂര്‍ണമായും കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റും. റിസര്‍വ് ദിനത്തിലും ഫൈനല്‍ അസാധ്യമായാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്സ് ആയിരിക്കും ചാമ്പ്യന്മാര്. ലീഗ് ഘട്ടത്തില്‍ ഒന്‍പത് ജയം വീതം നേടിയ ആര്‍സിബിക്കും പഞ്ചാബിനും 19 പോയിന്റ് വീതമാണെങ്കിലും മികച്ച റണ്‍നിരക്കിലാണ് പഞ്ചാബ് ഒന്നാം സ്ഥാനത്ത് ഉള്ളത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ അനായാസം തകര്‍ത്ത് നേരെ ഫൈനലുറപ്പിച്ചവരാണ് ആര്‍സിബി സംഘം. പഞ്ചാബ് ആകട്ടെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റെക്കോര്‍ഡ് ജയവുമായാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. രണ്ട് സംഘവും കത്തുന്ന ആത്മവിശ്വാസത്തിലാണ് ഉള്ളത്.