മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് നിന്ന് പരുങ്ങി.. ഇതര സംസ്ഥാന തൊഴിലാളി…

മാവേലിക്കര: ഇതര സംസ്ഥാന തൊഴിലാളി രണ്ട് കിലോ കഞ്ചാവുമായി പൊലീസിന്റെ പിടിയിൽ. ബംഗാൾ സ്വദേശിയായ യൂസഫ് (29) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച് പിടികൂടിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളികൾ മയക്ക് മരുന്ന് വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് മാസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത്, എസ്ഐ മാരായ നൗഷാദ്, ഉദയകുമാർ, എഎസ്ഐ ശ്രീകുമാർ, സിപിഒ മാരായ ഷജീർ, റുക്ക്സർ എന്നിവരാണ് പ്രതിയെ പിടികുടിയത്. ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് ജില്ലയിലുടനീളം ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യകം നിരീക്ഷിച്ചുവരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ലഹരി വസ്തുക്കൾ കച്ചവടം നടത്തുന്നവർ പിടിയിലാകുന്ന് പൊലീസ് പറഞ്ഞു

Related Articles

Back to top button