കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ട്.. എൽഡിഎഫിനും യുഡിഎഫിനും മുന്നറിയിപ്പുമായി പി. വി അൻവർ…
എൽഡിഎഫ്, യുഡിഎഫ് മുന്നണി നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വെച്ച് കാണിക്കുമെന്നും മുന്നറിയിപ്പ് നൽകി പി. വി അൻവർ. നവകേരള സദസിന്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കരാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അൻവർ വ്യക്തമാക്കി.
പുതിയ മുന്നണിയുമായാണ് പിവി അൻവർ നിലമ്പൂരിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന ബാനറിലാണ് അൻവർ മത്സരിക്കുക. തൃണമൂൽ കോൺഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിനേ്റെ ഭാഗമായാണ് നീക്കം. ആംആദ്മി പാർട്ടിയും ഈ മുന്നണിയെ പിന്തുണക്കും. മറ്റു പാർട്ടികളെയും മുന്നണിയുടെ ഭാഗമാക്കാൻ നീക്കം പുരോഗമിക്കുകയാണ്.