പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം.. അടിമാലിയിൽ പ്രധാന അധ്യാപികയെ..

പുതിയ അധ്യയനം വർഷം തുടങ്ങുന്ന ഇന്ന് പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ  നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്കൂൾ പറയുന്നത്.

ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റൊരു സ്കൂളിലും ഇനി അഡ്മിഷൻ കിട്ടില്ല. 8 വർഷം ഇംഗ്ലീഷ് മീഡിയം പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കൾ പറയുന്നു. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതിനിടെ, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Related Articles

Back to top button