‘പ്രിയപ്പെട്ട മോഷ്ടാവേ, വായനക്കാരനായ കള്ളനാണോയെന്ന് അറിയില്ല, അവ തിരികെതരൂ’.. മോഷ്ടാവിനോട് പ്രസാധകയുടെ വാക്കുകൾ…

‘പുസ്തക പ്രേമിയായ, വായനക്കാരനായ ഒരു കള്ളനാണോ താങ്കളെന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ താങ്കള്‍ കവര്‍ന്നത് ജീവിത മഷികൊണ്ട് അക്ഷരങ്ങള്‍ അടുക്കി വച്ച ഞങ്ങളുടെ ജീവനോപാധിയാണ്…’. പ്രസാധകയായ സനിത അനൂപ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ മേയ് 25ന് രാത്രിയില്‍ ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സിന്റെ 25,000 രൂപ വില വരുന്ന പുസ്തകങ്ങള്‍ മോഷണം പോയ വിവരം പങ്കുവെച്ചാണ് സനിത ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. പുസ്തകങ്ങള്‍ കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം എന്നറിയിച്ചാണ് കുറിപ്പ്.

വില്‍പ്പന കഴിഞ്ഞശേഷം പെട്ടികളിലേക്ക് മാറ്റിയ പുസ്തകങ്ങളാണ് നഷ്ടപ്പെട്ടത്. തൊട്ടടുത്ത ദിവസം രാവിലെ പുസ്തകം എടുക്കാനായി എത്തിയപ്പോഴാണ് പുസ്തകങ്ങളും ക്യുആര്‍ കോഡ് സ്‌കാനറുമടക്കം നഷ്ടമായതായി അറിയുന്നത്. ആരെങ്കിലും മാറിയെടുത്തതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. അതേസമയം പരാതി ലഭിച്ചിട്ടും നിരീക്ഷണ കാമറ അടക്കമുള്ളവ പൊലീസ് പരിശോധിച്ചില്ലെന്ന ആരോപണവുമുണ്ട്.

Related Articles

Back to top button