വീണ്ടും ആശങ്കയായി കുവൈത്തിൽ പ്രവാസികളുടെ അപ്പാർട്ട്മെന്റിൽ തീപിടുത്തം.. ആറുപേർ മരിച്ചതായി റിപ്പോർട്ട്…

കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ താമസകെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവർ ഏഷ്യൻ, ആഫ്രിക്കൻ വംശജരാണെന്നാണ് റിപ്പോർട്ട്.അര്‍ദിയ, ഷുവയ്ഖ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നിശമന സേന വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു.

Related Articles

Back to top button