മകളുടെ വിവാഹ നിശ്ചയത്തിന് സ്വർണം വാങ്ങാൻ പോയവർ അപകടത്തിൽപ്പെട്ടു.. സംഭവം കൊല്ലത്ത്….

കൊല്ലത്ത് മകളുടെ വിവാഹ നിശ്ചയത്തിനു സ്വർണം വാങ്ങാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അപകടത്തിൽ കുളത്തുപ്പുഴ സ്വദേശികളായ ശ്രീകുമാർ, ഭാര്യ രൂപ, മകൾ ഗൗരി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

കുളത്തുപ്പുഴ മൈലമൂട് വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന്റെ മുൻവശം ഉള്ള താഴ്ചയിലേക്കാണ് കാർ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂവരുടേയും ആരോഗ്യ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ൽപെട്ടു.

Related Articles

Back to top button