സ്കൂൾ മുറ്റം നിറയെ കുഴികൾ.. ആശങ്കയിലായി വിദ്യാർത്ഥികളും രക്ഷിതാക്കളും..

നാളെ സ്കൂൾ തുറക്കാനിരിക്കെ പടലിക്കാട് ഗവ.എൽപി സ്‌കുളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഖോഖൊ പരിശീലനത്തിനായി സ്പെഷ്യൽ അക്കാദമി നിർമിക്കാൻ സ്‌കൂൾ മുറ്റത്ത് എടുത്ത കുഴികളാണ് ആശങ്കയുണ്ടാക്കുന്നത്. 10 അടിയോളം താഴ്ചയുള്ള 14 കുഴികളാണ് സ്കൂൾ മുറ്റത്ത് എടുത്തിരിക്കുന്നത്. ഈ കുഴികൾ മറികടന്ന് വേണം നാളെ സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ സ്കൂളിലെത്താൻ. സ്കൂൾ ചുറ്റുവട്ടത്ത് കുഴികൾ ഉള്ളതിനാൽ പഞ്ചായത്ത് സ്കൂളിന് ഇതുവരെ ഫിറ്റ്നസും നൽകിയിട്ടില്ല.
സ്കൂൾ മുറ്റത്തെ കുഴികൾ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് അക്കാദമിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചെങ്കിലും മഴ ശക്തിപ്രാപിച്ചതോടെ എല്ലാം നിർത്തിവെക്കുകയായിരുന്നു. ഇതോടെ അക്കാദമി കെട്ടിടം നിർമ്മിക്കാൻ തയ്യാറാക്കിയ വൻ കുഴികളിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്.



