പ്രധാന പ്രഖ്യാപനത്തിലൊന്ന് സക്സസ്സ്.. ഒന്നിനല്ല, മെയ് 31ന് തന്നെ അക്കൗണ്ടിൽ മുഴുവൻ ശമ്പളവുമെത്തി..

കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2025 മേയ് മാസത്തെ ശമ്പളം മേയ് 31-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് മാനേജ്മെന്റ് അറിയിച്ചു. തുടർച്ചയായി പത്താമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ശമ്പള ഇനത്തിനായുള്ള 74.64 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും  പ്രധാന പ്രഖ്യാപനമായിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള  നടപടികൾ സ്വീകരിച്ചിട്ടുണ്ട്

Related Articles

Back to top button