വെരുകിനെയും കാട്ടുപന്നിയെയും ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചിയാക്കി.. മൂന്ന് പേർ പിടിയിൽ…
വെരുകിൻ്റെയും കാട്ടുപന്നിയുടെയും ഇറച്ചി വിൽപ്പന നടത്തിയതിന് സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. വയനാട് ഇരുളം സ്വദേശികളായ ബിജു പി എസ്, ധനിൽ , സന്തോഷ് എന്നിവരാണ് പിടിയിലായത്. ബിജു പി എസ് അങ്ങാടിശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.
വെരുകിനെയും കാട്ടുപന്നിയെയും ഷോക്കേൽപ്പിച്ച് കൊന്ന ശേഷം ഇറച്ചി ആക്കി വിൽപ്പന നടത്തുകയായിരുന്നു ഇവരെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇവരിൽ നിന്ന് വിൽക്കാൻ വെച്ചിരുന്ന ഇറച്ചി കണ്ടെത്തി.


