ജൂനിയർ അഭിഭാഷകയെ മർദ്ദിച്ചെന്ന കേസ്.. പരാതിക്കാരിയും പ്രതിയും..ബാർ കൗൺസിൽ അന്വേഷണം തുടങ്ങി..

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചെന്ന കേസിൽ ബാർ കൗൺസിൽ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു മാസത്തിനകം കേസിൽ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയിൽ ചേർന്ന സിറ്റിംഗിൽ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുൻപാതെ മൊഴി നൽകി.

നിയമതൊഴിൽ മേഖലയിലെ തൊഴിൽ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കിയ സംഭവമായിരുന്നു വഞ്ചിയൂർ കോടതിയിൽ നടന്നത്. തിരുവനന്തപുരം സ്വദേശി അഡ്വ ബെയ്‍ലിൻ ദാസിൽ നിന്ന് ജൂനിയർ അഭിഭാഷക അഡ്വ ശ്യാമിലിയ്ക്ക് നേരിട്ട പീഡനനത്തിന്റെ ആഴം കാഴ്ചയിൽ തന്നെ ഞെട്ടിപ്പിച്ചു. പൊലീസ് കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ബെയ്‍ലിൻ ദാസ് ഇനി നേരിടേണ്ടി വരിക കേരള ബാർ കൗൺസിൽ നടപടികളാണ്. സംഭവം പുറത്ത് വന്നപ്പോൾ തന്നെ ബെയ്‍ലിൻ ദാസിനെ കോടതികളിലോ, ട്രൈബ്യൂണലുകളിലോ ഹാജരാക്കുന്നതിൽ ബാർ കൗൺസിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ താത്കാലിക നടപടിക്കപ്പുറം ഇനി എന്ത് എന്നതിലാണ് വിശദമായ അന്വേഷണം അച്ചടക്ക സമിതി നടത്തുക. 

Related Articles

Back to top button