കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് വൻ വിജയം; 17 സീറ്റിൽ 12 ലും ജയിച്ചു; നിലനിർത്തിയത്…
പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു – എംഎസ്എഫ് സഖ്യത്തിന് ജയം. തുടർച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയൻ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റിലും സഖ്യസ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സീറ്റുകളിൽ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. എസ്എഫ്ഐ ഒരു ജനറൽ സീറ്റടക്കം അഞ്ച് സീറ്റുകളിൽ ജയിച്ചു.