ആരും അവഗണിച്ചിട്ടില്ലെ… പി.വി അൻവർ യുഡിഎഫിനെ അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല….
അൻവറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.വി അൻവർ യുഡിഎഫിനെ അംഗീകരിക്കണമെന്നും യുഡിഎഫിൻറെ തീരുമാനം കൺവീനർ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അൻവർ സ്വീകരിക്കുന്നത്. അൻവറിനെ ചേർത്ത് നിർത്തണമെന്ന് തന്നെയാണ് വിഡി സതീശൻറെ നിലപാടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.