മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ട്… ഇപ്പോഴത്തെ അവസ്ഥ കറിവേപ്പില പോലെ… എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നെന്ന് തിരിച്ചടിച്ച് പി വി അൻവർ…
കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകി പി വി അൻവർ. പിവി അൻവർ കറിവേപ്പില ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നിലമ്പൂരിൽ അൻവർ ഒരു വിഷയമേ അല്ലെന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അൻവർ കൂട്ടിച്ചേർത്തു. നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്നും പി വി അൻവർ പ്രതികരിച്ചു. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലെ തെരഞ്ഞെടുപ്പിലുണ്ടാവുമെന്നും അൻവർ കൂട്ടിച്ചേർത്തു. സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന പി വി അൻവർ.