K.S.E.Bക്ക് അരൂരിൽ മാത്രം മുപ്പത് ലക്ഷത്തിന്റെ നഷ്ടം…ദേശീയ പാതയിൽ ട്രാൻസ്ഫോർമറും മരവും വീണതോടെ..ജില്ലയിൽ ഇന്ന് മാത്രം…
അരൂർ:കനത്ത മഴയിലും കാറ്റിലും ചന്തിരൂർ പഴയ റോഡിൽ കാഞിര തിങ്കൾ ക്ഷേത്രത്തിന് സമീപം ട്രാൻസ്ഫോർമറും മരവും വീണതോടെ ദേശിപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതബന്ധവും തടസ്സപ്പെട്ടു. എലിവേറ്റഡ് പാത നിർമ്മാണത്തിൻ്റെ ഭാഗമായി പഴയ റോഡ് വഴിയാണ് ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇതോടെ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. K.S.E.Bക്ക് അരൂരിൽ മൊത്തം മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. കെ.എസ് ഇ.ബി. ഉദ്യോഗസ്ഥരും, അഗ്നിശമനസേനയും, അരൂർ പോലീസും സ്ഥലത്തെത്തി. തൃച്ചാറ്റ് കുളം അമ്പലത്തിലെ കൊടിമരം വിശിയടിച്ച കാറ്റിൽ മറിഞ്ഞു.