കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം… അപകടകരമായ വസ്തുക്കൾ… ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ…
തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമിൽ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊല്ലം ശക്തികുളങ്ങര പ്രദേശത്ത് കറുത്ത പുക ഉയർന്നത് ആശങ്കയ്ക്ക് കാരണമായി.
കണ്ടെയ്നർ തീപിടിച്ചതിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് തീപിടിത്തകാരണം. അപകടകരമായ വസ്തുക്കൾ കണ്ടെയ്നറുകളിൽ ഇല്ലെന്നും ജില്ലാ കളക്ടർ എൻ. ദേവീദാസ് അറിയിച്ചു.