പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു… ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി… സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ….

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കടയിൽ പോയ 15-കാരനെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.

വള്ളികുന്നം കടുവിനാൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ(32)യാണ് അറസ്റ്റുചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്. ബുധനാഴ്ച വൈകീട്ട് അറസ്റ്റുചെയ്തുകൊണ്ടുവന്ന പ്രതി സ്റ്റേഷനിൽനിന്നു രക്ഷപ്പെടാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു.

Related Articles

Back to top button