മന്ത്രിക്ക് പൈലറ്റ് പോകാനെത്തി… പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളി.. തലയ്ക്ക് പരിക്ക്..
മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളി. ഇയാൾക്ക് തലയ്ക്ക് പരിക്കേറ്റു . ഇന്നലെ രാത്രി ആലുവ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്ന മധ്യവയസ്കനെ സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് തള്ളിമാറ്റുകയായിരുന്നു.
ടാക്സി കിയോസ്കിൽ ഇടിച്ച് ഇയാളുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. പ്രകോപിതരായ നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും മന്ത്രിയെ തടഞ്ഞു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം പൈലറ്റ് വാഹനത്തിൽ മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ചു.
മധ്യവയസ്കൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.