ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം.. ഡ്രോൺ പറത്തി കൊറിയൻ യുവതി.. അന്വേഷണം…

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്ന് സംശയം.എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്.ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറന്നത്. കിഴക്കേനടയിലൂടെ പദ്മതീർത്ഥക്കുളത്തിന് മുകളിലൂടെയാണ് ഡ്രോൺ പറന്നത്.

രണ്ടു ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം യുവതി എത്തിയെന്നാണ് വിവരം. യുവതി ഡ്രോൺ ഉപയോഗിച്ചതായി നിർണായക മൊഴിയും ലഭിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.,

Related Articles

Back to top button