കട തുടങ്ങി 12-ാം വർഷം 12 കോടിയുടെ ഭാഗ്യം.. പ്രഭാകരനിത് സന്തോഷക്കാലം.. പക്ഷെ…

നറുക്കെടുത്ത് നേരം ഇരുട്ടിവെളുത്തിട്ടും വിഷു ബംമ്പര്‍ ഭാഗ്യശാലിയെ തേടുകയാണ് കേരളക്കര ഒന്നാകെ.പാലക്കാട് കോര്‍ട്ട് റോഡിലുള്ള പി എസ് വര്‍ഷ ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ VD-204266 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.ല്‍ത്താന്‍പേട്ട സെയ്ന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ജെ പ്രഭാകരനാണ് ഏജന്‍സി ഉടമ. ടിക്കറ്റ് ജേതാവ് ഇതുവരെയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വര്‍ഷ ലോട്ടറി ഏജന്‍സി ഉടമ പ്രഭാകരന്‍ പറയുന്നത്. ചിറ്റൂര്‍ സ്വദേശിയാണ് ലോട്ടറി വാങ്ങിയതെന്ന സൂചനയുണ്ട്.

തമിഴ്‌നാട് ചെന്നൈ ട്രിപ്ലിക്കേന്‍ സ്വദേശിയായ പ്രഭാകരന്‍ കേരളത്തില്‍ ലോട്ടറി കട ആരംഭിച്ച 12 ാം വര്‍ഷമാണ് 12 കോടി ഭാഗ്യമെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രണ്ട് വര്‍ഷം തൃശ്ശൂരിലും ഇരിങ്ങാലക്കുടയിലും ലോട്ടറി കച്ചവടം നടത്തി പിന്നീടാണ് പാലക്കാട് കട തുടങ്ങിയത്. പാലക്കാട്ടെ ട്രഷറിയില്‍ നിന്നും കോഴിക്കോട്ടെ ഡികെഎസ് ഏജന്‍സിയാണ് ആദ്യം ഈ ടിക്കറ്റ് വാങ്ങിയത്. ഇവിടെ നിന്നും പി എസ് വര്‍ഷ ലോട്ടറി ഏജന്‍സി ടിക്കറ്റ് വാങ്ങുകയായിരുന്നു.റ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി

Related Articles

Back to top button