യുഡിഎഫ് പ്രവേശനമില്ലാത്ത സാഹചര്യത്തിൽ തുടർനീക്കത്തിന് അൻവർ… അടുത്ത ചുവട്…

യുഡിഎഫ് മുന്നണിയിൽ ചേരാനുള്ള നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ തുടർനടപടികൾ ആലോചിക്കാൻ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി എടുക്കേണ്ട നിലപാടും ചർച്ചയാകും. രണ്ടു ദിവസത്തിനകം യുഡിഎഫിൽ ചേർത്തില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂൽ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തു നിൽക്കാനും വിജയം കണ്ടില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനുമാണ് നീക്കം

പിവി അൻവർ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിർത്തണോ എന്ന കാര്യവും പരിശോധിക്കും. ഇതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ ഉറപ്പിക്കുകയാണ്. നിലമ്പൂർ മുനിസിപ്പാലിറ്റി അടക്കം വിവിധ ഇടങ്ങളിൽ യുഡിഎഫ് നേതൃയോഗവും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പങ്കെടുക്കും. സ്ഥാനാർത്ഥിക്കായുള്ള ചർച്ച ഇടതുമുന്നണിയിൽ തുടരുകയാണ്. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്. എൻഡിഎയിൽ നിന്ന് ആര് മത്സരിക്കും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എസ്ഡിപിഐ സ്ഥാനാർഥി ഇന്ന് പ്രചാരണം തുടങ്ങും.

Related Articles

Back to top button