മഴയിൽ മണ്ണിടിഞ്ഞ് മാളം തകര്‍ന്ന് മൂർഖൻ ചത്തു.. വീട് വാസസ്ഥലമാക്കി മൂര്‍ഖന്‍ കുഞ്ഞുങ്ങൾ.. ഒടുവിൽ പിടികൂടി…

ഒരു വീട്ടില്‍ നിന്നും 21 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. താനൂര്‍ മലയില്‍ ദാസന്റെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിന്‌റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് അടുക്കളയ്ക്ക് സമീപം ഒരു മൂര്‍ഖന്‍ പാമ്പിരിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതിന് പിന്നാലെ മൂര്‍ഖന്‍ കുഞ്ഞ് കിടപ്പുമുറിയിലെത്തി വീട്ടുകാരുടെ കാലില്‍ തട്ടിയതോടെയാണ് മൂര്‍ഖൻ കുഞ്ഞുങ്ങളും വീട്ടിലുണ്ടെന്ന് മനസ്സിലായത്.

ഉടന്‍ തന്നെ സ്നേക്ക് റെസ്‌ക്യൂവര്‍ ഉഷയെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ നടത്തിയ തെരച്ചിലില്‍ അഞ്ച് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. എന്നാൽ പിന്നീടും വീട്ടുരകാർ വിവരമറിയിച്ചതിന് പിന്നാലെ സ്നേക്ക് റെസ്ക്യൂ സംഘം വീട്ടിലെത്തി. ഇങ്ങനെ നാല് ദിവസം കൊണ്ട് 21 പാമ്പിൽ കുഞ്ഞുങ്ങളെ പിടികൂടുകയായിരുന്നു.മഴയില്‍ മണ്ണിടിഞ്ഞ് പാമ്പിന്റെ മാളം അടഞ്ഞുപോയിരുന്നു. ഈ ഭാഗത്തായി വീട്ടുകാർ കണ്ട മൂർഖൻ പാമ്പ് ചത്തുകിടന്നിരുന്നു. ഇതോടെയായിരിക്കാം കുഞ്ഞുങ്ങള്‍ പലവഴിക്ക് നീങ്ങിയതെന്നാണ് നിഗമനം.

Related Articles

Back to top button