ആദ്യം അൻവർ നിലപാട് വ്യക്തമാക്കണം… പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു… വിമർശനങ്ങൾക്ക് മറുപടിയുമായി വിഡി സതീശൻ…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോൺഗ്രസിൻറെയും യുഡിഎഫിൻറെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ. ഇന്നലെ പറഞ്ഞ കാര്യങ്ങൾ കോൺഗ്രസിൻറെ നിലപാടാണെന്നും അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് അത് പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. രാവിലെ വാർത്താസമ്മേളനത്തിൽ വിഡി സതീശനെതിരെ പിവി അൻവർ രംഗത്തെത്തിയിരുന്നു.

വിഡി സതീശൻറെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവർ ഇപ്പോൾ ചെളിവാരിയെറിയുന്നുവെന്ന് അൻവർ തുറന്നടിച്ചത്. ഇന്നലെ പറഞ്ഞതുപോലെ ആദ്യം അൻവർ നിലപാട് വ്യക്തമാക്കണം. അതിനുശേഷം യുഡിഎഫ് അൻവറിൻറെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കും. ഇപ്പോൾ പിവി അൻവർ പറയുന്ന ഒരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Related Articles

Back to top button