ആശങ്ക വേണ്ടെ… ശുചീകരണ പ്രവർത്തികൾ ഉടൻ പാടില്ല… മത്സ്യം കഴിക്കുന്നതിൽ….

ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസർ ചെയർ ഡോ. വിഎൻ സഞ്ജീവൻ. സംഭവത്തിന് പിന്നാലെ തന്നെ കേരള സർക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട്. സ്ഫോടനം ഉണ്ടായേക്കാവുന്ന കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്.

മേഖലകളിൽ മീൻപിടിത്തം തടഞ്ഞിട്ടുണ്ട്. മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശനങ്ങളില്ലെന്നും മുൻകരുതലുകൾ മാത്രം മതിയെന്നും കുഫോസ് വിശദമായ പഠനം നടത്തുന്നുണ്ടെന്നും വിഎൻ സഞ്ജീവൻ പറഞ്ഞു.

കണ്ടെയ്നറിൽനിന്നുള്ള വസ്തുക്കൾ അടിഞ്ഞ വർക്കല പാപനാശം ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങൾ പൊലീസ് നിർത്തിവെച്ചു.
ശുചീകരണ പ്രവർത്തികൾ ഉടൻ പാടില്ലെന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച വർക്കല തഹസിൽദാരുടെ അറിയിപ്പിനെ തുടർന്നാണ് പൊലീസ് ശുചീകരണ പ്രവർത്തികൾ നിർത്തിവച്ചത്.

Related Articles

Back to top button