ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം.. പ്രതികൾ പിടിയിൽ.. പിടിയിലാകുന്നത്…
ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ.പുലർച്ചെ കോയമ്പത്തൂരിൽ ഷോളയൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവർ, ക്ലീനർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു.കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മർദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. മർദനമേറ്റ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും