തീരങ്ങളിൽ ഇതുവരെ അടിഞ്ഞത് 27 കണ്ടെയ്നറുകൾ… ജാഗ്രത തുടരണമെന്ന് നിർദേശം…

മുങ്ങിയ ചരക്കു കപ്പലിലെ 27 കണ്ടെയ്നറുകൾ തീരങ്ങളിൽ അടിഞ്ഞു. ശക്തികുളങ്ങര, ചെറിയഴീക്കൽ, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്.

ആദ്യം കണ്ടെയിനർ അടിഞ്ഞ കരുനാഗപള്ളി ചെറിയഴീക്കൽ തീരത്താണ്. ജനങ്ങൾ ജാഗ്രത തുടരണമെന്നും കണ്ടെയിനറുകൾക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പ് നൽകി. കൊല്ലത്തെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കടൽമാർഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തൽ. കപ്പൽ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button